അങ്ങാടിപ്പുറം: മറ്റ് സംഘടനകളോടും പ്രസ്ഥാനങ്ങളോടും മാര്‍സിസ്റ്റ് പാര്‍ട്ടിക്ക് അസഹിഷ്ണതയാണെന്നും അസഹിഷ്ണുതയുടെ മൊത്തക്കച്ചവടക്കാരാണ് സിപിഎമ്മെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു. മാര്‍സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ന്നിരിക്കുകയാണ്. ഇടതുപക്ഷത്തെയും നേതാക്കളെയും പ്രീണിപ്പിക്കാത്തവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. എല്ലാവരും തങ്ങളുടെ അടിമകളാകണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുളയത്ത് ബാലസുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗണ്‍സിലംഗം കെ.പി വാസു ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് രമേശ് കോട്ടയപ്പുറത്ത്, പിഎം സുരേഷ്, കെ.ഭാസ്‌കരന്‍, വികാസ് എന്നിവര്‍ സംസാരിച്ചു.
















