പത്തനംതിട്ട: ശബരിമല തീര്ത്ഥാടനകാലമാരംഭിച്ചിട്ടും ചുങ്കപ്പാറ – പൊന്തന്പുഴറോഡിന്റെ അറ്റകുറ്റപണികള്‍ക്ക് നടപടിയില്ല.എരുമേലിയിലേക്കും അതുവഴി പമ്പയിലേക്കുമുള്ള നിരവധി തീര്ഥാടകര്കടന്നുപോകുന്ന പാത മറ്റുതരത്തിലും യാത്രാ തിരക്കേറെയുള്ളതാണ്.
പുനലൂര്‍ -–മൂവാറ്റുപുഴ സംസ്ഥാനപാതയിലേക്കാണ് പൊന്തന്‍പുഴ റോഡ്ബന്ധിപ്പിക്കുന്നത്. റോഡ് വീതികൂട്ടി നിര്‍മിക്കണമെന്ന ആവശ്യത്തിന്വര്ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, കാലാകാലങ്ങളില്‍ വരുന്നജനപ്രതിനിധികള് റോഡിനെ അവഗണിക്കുകയാണ് പതിവെന്ന് നാട്ടുകാര്ആരോപിക്കുന്നു.ചങ്ങനാശേരി, മല്ലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ളവര്‍ക്ക് റാന്നിയില്പോകാതെതന്നെ എളുപ്പമാര്‍ഗത്തില്‍ എരുമേലിയില്ചെന്നെത്താമെന്നതിനാലാണ് ചുങ്കപ്പാറ – പൊന്തന്‍പുഴ റോഡും ശബരിമലപദ്ധതിയില് ഉള്‍പ്പെടുത്തി നവീകരിക്കണമെന്ന ആവശ്യമുയരുന്നത്.
ചാലാപ്പള്ളി കുന്നം ക്ഷേത്രം, പെരുമ്പെട്ടി മഹാദേവര്‍ ക്ഷേത്രം, കോട്ടാങ്ങല്ദേവിക്ഷേത്രം, ആലപ്ര അന്നപൂര്‍ണേശ്വരി ക്ഷേത്രം, തച്ചരിക്കല്‍ ക്ഷേത്രം,പൊന്തന്‍പുഴ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നതും ചാലാപ്പള്ളി –
കോട്ടാങ്ങല്‍ ബാസ്റ്റോ റോഡ്, ചുങ്കപ്പാറ – പൊന്തന്‍പുഴ റോഡുകളുടെസമീപത്താണ്. ക്ഷേത്രങ്ങളെയെല്ലാം ബന്ധിപ്പിച്ച് മല്ലപ്പള്ളി കെഎസ്ആര്ടിസിഡിപ്പോയില്നിന്നും ചുങ്കപ്പാറ – പൊന്തന്‍പുഴ – എരുമേലി വഴിശബരിമലയ്ക്ക് സര്‍വീസ് തുടങ്ങിയാല്‍ തീര്ഥാടകര്ക്ക്ഗതാഗതക്കുരുക്കില്ലാതെ സഞ്ചരിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.ചുങ്കപ്പാറ–പൊന്തന്‍പുഴ റോഡിലൂടെ വാഹനങ്ങള്‍ സുഗമമായി
പോകുന്നതിനുള്ള നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: