കോഴിക്കോട്: കേരള വര്‍മ്മ പഴശ്ശിരാജ അനുസ്മരണത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്രയും പഴശ്ശി ഫൗണ്ടേഷനും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂള്‍/ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പെയിന്റിംഗ് മത്സരം ഇന്ന് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. പങ്കെടുക്കുന്നവര്‍ വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം രാവിലെ 9.30ന് മുമ്പായി എത്തിച്ചേരണം.
















