കാരാക്കോട്ട്: ബിജെപി ദേശീയ സമിതിഅംഗവും മുതിര്‍ന്ന നേതാവുമായ മടിക്കൈ കമ്മാരനെ ബിജെപി കാരാക്കോട്ട് ബൂത്ത് കമ്മറ്റി ആദരിക്കുന്നു. 28ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങ് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും. എന്‍.പി.നാരായണന് അധ്യക്ഷത വഹിക്കും. കേരള വനവാസി വികാസ കേന്ദ്രം ജില്ലാ പ്രസിഡണ്ട് കെ.ദാമോദരന്‍ ആര്‍ക്കിടെക് മുഖ്യപ്രഭാഷണം നടത്തും. ആദ്യകാല പ്രവര്‍ത്തകരെ മണ്ഡലം പ്രസിഡണ്ട് എന്‍.മധു ആദരിക്കും. ജില്ലാ സെക്രട്ടറി എം.ബല്‍രാജ്, പഞ്ചായത്ത് അംഗം ബിജി ബാബു, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഇ.കൃഷ്ണന് തുടങ്ങിയവര്‍ സംസാരിക്കും. ചന്ദ്രന് കാരാക്കോട് സ്വാഗതവും രവി നെല്ലിയടുക്കം നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: