ആലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്ത് കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് കേരള ധീവര മഹാസഭാ സംസ്ഥാന പ്രസിഡന്റ് പി. വി. മോഹനനും, ജനറല്‍ സെക്രട്ടറി അഡ്വ. സുഭാഷ് നായരമ്പലവും പറഞ്ഞു. തോട്ടപ്പള്ളി തുറമുഖം സന്ദര്‍ശിച്ച ശേഷമാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇവിടുത്തെ കരിമണല്‍ ഖനനമാണ് തീരപ്രദേശം ഇടിയാനും വീടുകള്‍ നിലംപൊത്താനും കാരണം. നിരവധി കുടുംബങ്ങള്‍ അഭയാര്‍ത്ഥികളായി സ്‌ക്കൂള്‍ വരാന്തകളില്‍ കഴിയുകയാണ്. ഇവരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. കരിമണല്‍ ഖനനത്തിന് മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തണം. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരുമെന്നും അവര്‍ പറഞ്ഞു.
ട്രഷറര്‍ രണ്‍ജിത്ത് ശ്രീനിവാസ്, സെക്രട്ടറി സജീവന്‍ ശാന്തി, പൂയ്യപ്പിള്ളി രാഘവന്‍ എന്നിവരും ഹാര്‍ബര്‍ സന്ദര്‍ശിച്ചു.















