പെരിന്തല്‍മണ്ണ: ന്യൂനപക്ഷങ്ങള്‍ പടിപടിയായി ഇരുമുന്നണികളെയും കൈവിട്ടുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എ.കെ.നസീര്‍. പെരിന്തല്‍മണ്ണയില്‍ നടന്ന നൂറുല്‍ ഹുദ പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിരല്‍ചൂണ്ടുന്നത് കേരളത്തിലെ എന്‍ഡിഎ മുന്നണിയുടെ സാധ്യതകളിലേക്കാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ട് ശതമാനം ഇതിനുള്ള തെളിവാണ്. സിപിഎമ്മിന് ലഭിച്ചുകൊണ്ടിരുന്ന ഈഴവ വോട്ടുകളും ആദിവാസി-പട്ടികജാതി വിഭാഗങ്ങളുടെ വോട്ടുകളിലും വന്‍ കുറവ് വന്നിട്ടുണ്ട്. ഇതില്‍ വലിയ പങ്കും ലഭിച്ചത് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎക്കാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ മാറി ചിന്തിക്കുന്നുയെന്നതാണ് ആവേശകരമായ മറ്റൊരു കാര്യം. ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളില്‍ പോലും ബിജെപിക്ക് വോട്ട് വര്‍ദ്ധിച്ചത് ഇടതുവലത് മുന്നണികളുടെയും കള്ളപ്രചാരണം ജനം തള്ളികളഞ്ഞതുകൊണ്ടാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ മൂന്നാം മുന്നണിയായി എന്‍ഡിഎ മാറും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.സി.മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.എ.സുലൈമാന്‍, സി.പി.സെബാസ്റ്റ്യന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കുഞ്ഞുമുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ്, പി.പി.മുഹമ്മദ്, സാദിഖലി വണ്ടൂര്‍, ജലീല്‍ കണ്ണന്തള്ളി, മോളിയമ്മ ജോസഫ്, സിദ്ദിഖ് ഉദയംപേരൂര്‍, ഷമീം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: