പെരിയ: മാര്‍കിസ്റ്റ് അക്രമത്തെ തുറന്ന് കാട്ടാന്‍ മാര്‍കിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മറ്റി നടത്തിയ അക്രമ വിരുദ്ധ സദസ് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ. രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു.
പെരിയയില്‍ നടന്ന് യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ എ.സന്തോഷ് അധ്യക്ഷത വഹിച്ചു. നീതിന്യായ വ്യവസ്ഥയെ തകര്‍ക്കാന്‍ നിയമപാലകര്‍ തന്നെ കൂട്ടുനില്‍ക്കുന്ന ഭയാനകമായ സ്ഥിതിയിലേക്ക് കൊണ്ടെത്തിക്കുന്ന സിപിഎം ഭരണം നാടിന്റെ സമാധാനം തകര്‍ക്കും. കണ്ണിരില്‍ കുതിര്‍ന്ന അമ്മമാരുടെ കണ്ണൂരാക്കി മാറ്റിയത് സിപിഎമ്മാണ്.
ഐഎസിനെ പോലും വെല്ലുന്ന ഭീകര പ്രവര്‍ത്തനം, പാര്‍ട്ടി കോടതി, അമ്മമാരെ കൊല്ലുന്ന പ്രസ്ഥാനം, കുട്ടികളുടെ മുന്നില്‍ പോലും ഭീകരതാണ്ഡവം ഇതെല്ലാം നമ്മുടെ മുന്നിലുള്ള ഉദാഹരണങ്ങളായി ജ്വലിച്ചു നില്ക്കുന്നു. ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്ന അക്രമത്തിന് അറുതി വരുത്താന്‍ നമ്മള് ബാധ്യസ്ഥരാണെന്ന് രഞ്ചിത്ത് ഓര്‍മ്മപ്പെടുത്തി.
നഷ്ടപ്പെട്ട വ്യക്തി സ്വാതന്ത്രം തിരികെ കൊണ്ടു വരാന്‍ ജനങ്ങളെ അണിനിരത്തി കൊണ്ട് മാര്‍കിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി മുന്നോട്ട് പോകും. ആര്‍എസ്എസ് ജില്ല ശാരിരിക് പ്രമുഖ് കെ.സനല്‍, ബിജെപി ജില്ല പ്രസിഡന്റ് അഡ്വ കെ.ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു. പി.രതീഷ് സ്വാഗതവും പ്രദീപ് കേളോത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: