കാസര്‍കോട്: ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി പുരുഷന്മാര്ക്ക് ഡിസംബര്‍ 16 മുതല്‍ 20 വരെ കണ്ണൂര്‍ തളാപ്പ് എസ് പി ഓഫീസിന് സമീപത്തുളള പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടത്തും. എല്ലാ ഉദ്യോഗാര്‍ത്ഥികളും ഓണ്‍ലൈനായി www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ 30 വരെ സ്വീകരിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കു മാത്രമാണ് റാലിയില്‍ പങ്കെടുക്കാന്‍ അനുവാദം. ഉദ്യോഗാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ സമയത്ത് കിട്ടിയ സമയവും തീയതിയും അറിയിക്കുന്ന അഡ്മിഷന് കാര്‍ഡ്, സ്ലിപ്പ് സഹിതം റാലി സ്ഥലത്ത് ഹാജരാകണം. സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ടെക്നിക്കല്‍ (എ വി എന്‍ ആന്റ് എ എം എന്‍ എക്സാമിനര്‍) തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. പ്ലസ്ടു അഥവാ വി എച്ച് എസ് സി യില്‍ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് സാധാരണ വിജയമോ കുറഞ്ഞത് 45 ശതമാനം മാര്‍ക്കോ അല്ലെങ്കില്‍ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമയോ ആണ് സോള്‍ജിയര്‍ ടെക്നിക്കലിന്റെ യോഗ്യത. സോള്‍ജിയര്‍ ടെക്നിക്കല്‍ (എ വി എന്‍ ആന്റ് എ എം എന്‍ എക്സാമിനര്‍) തസ്തികയ്ക്ക് പ്ലസ്ടു അഥവാ വി എച്ച് എസ് സി യില്‍ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് കുറഞ്ഞത് 50 ശതമാനം മൊത്തമായും ഓരോ വിഷയങ്ങള്‍ക്കും കുറഞ്ഞത് 40 ശതമാനം മാര്‍ക്കും അല്ലെങ്കില്‍ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമയോ ആണ് യോഗ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: