മട്ടന്നൂര്‍: ഇന്നലെ വൈകുന്നേരം മട്ടന്നൂരിലെത്തിച്ച പഴശ്ശിരാജാവിന്റെ പ്രതിമ സ്ഥാപിക്കുന്നത് പഴശ്ശിയിലെ ഒരു മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന പഴശ്ശിസ്മൃതി മണ്ഡപത്തില്‍. ലക്ഷങ്ങള്‍ ചെലവിട്ട് പരിപാടി കൊഴുപ്പിക്കുന്ന നഗരസഭ മന്ദിരത്തിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ നടപടിയുണ്ടായിട്ടില്ല. മുപ്പതിനുള്ളില്‍ മന്ദിരത്തിന്റെ ചോര്‍ച്ച മാറ്റും എന്ന് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നുണ്ടെങ്കിലും അത് എത്രകണ്ട് ഫലവത്താകുമെന്ന് കണ്ടറിയണം.
















