കണ്ണൂര്‍: കലാകാര പെന്‍ഷനിലെ അപാകതകള്‍ പരിഹരിക്കണമെന്ന് അഖിലകേരള കലാകാര ക്ഷേമ സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചന്ദ്രന്‍ മന്നയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് കണിച്ചുകുളങ്ങര പീതാംബരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പുരുഷോത്തമന്‍ പൊയിലൂര്‍ സ്വാഗതവും, പവിത്രന്‍ നിട്ടൂര്‍ നന്ദിയും പറഞ്ഞു.
സി.വി.കെ.കയരളം, ചന്ദ്രന്‍ മുണ്ടക്കാട്, ശ്രീധരന്‍ കീഴറ, ഓട്ടാണി നാണു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ചന്ദ്രന്‍ മന്ന (പ്രസിഡണ്ട്), പുരുഷോത്തമന്‍ പൊയിലൂര്‍ (ജനറല്‍ സെക്രട്ടറി), ചന്ദ്രന്‍ മുണ്ടക്കാട് (ജനറല്‍ കണ്‍വീനര്‍), ഓട്ടാണി നാണു മാസ്റ്റര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















