ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തില്‍ സിപിഎം നടത്തുന്ന അക്രമ സംഭവങ്ങളില്‍ എഫ്‌ഐആര്‍ തയാറാക്കുന്നത് സിപിഎമ്മാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശന്‍ മാസ്റ്റര്‍. മുഴക്കുന്ന് കൂടലോട് ബോംബേറ് നടന്ന ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഇരിട്ടിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ബിജെപി-സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെ സിപിഎം നടത്തുന്ന ഏറ്റവും അവസാനത്തെ അക്രമമാണിത്. തിരഞ്ഞെടുപ്പില്‍ ബിജെപി ഉണ്ടാക്കിയ നേട്ടം ഇവരെ വെകിളി പിടിപ്പിചിരിക്കയാണ്. ആസൂത്രിതമായി അക്രമം നടത്തുകയും അത് ബിജെപിയുടെയും മറ്റു സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും തലയില്‍ കെട്ടിവെക്കുകയും ചെയ്യുക എന്ന നയമാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ അടവ് പല സംഭവങ്ങളിലും ഇപ്പോള്‍ പൊളിഞ്ഞിരിക്കയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഫസലിന്റെ കൊലപാതകം. എന്നാല്‍ എത്രയായാലും ഇവര്‍ ഇതൊന്നും നിര്‍ത്താന്‍ തയാറല്ല എന്നതാണ് മുഴക്കുന്നിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരായ യഥാര്‍ത്ഥപ്രതികളെ എത്രയും പെട്ടെന്ന് പോലീസ് പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സത്യപ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം വി.വി.ചന്ദ്രന്‍, ജില്ലാ കമ്മറ്റി അംഗം സജിത്ത് കീഴൂര്‍, പേരാവൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ കൊമ്മേരി, എം.ആര്‍.സുരേഷ്, സെക്രട്ടറി പി.വി.അജയകുമാര്‍, ആര്‍എസ്എസ് ഘണ്ഡ് കാര്യവാഹ് പി.കെ.ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.
















