കണ്ണൂര്‍: ശിവപുരം ഹൈസ്‌കൂളില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വഴി അനുവദിച്ച ഷീ ടോയ്‌ലറ്റ് ഇന്നുമുതല്‍ പ്രവര്‍ത്തനസജ്ജമാകും. വൃത്തിയും വെടിപ്പുമുള്ള പൊതുടോയിലറ്റുകളുടെ അഭാവം പരിഹരിച്ച് വനിതകള്‍ക്ക് അനുയോജ്യമായ രീതിയില്‍ സംവിധാനം ചെയ്ത ഇലക്‌ട്രോണിക് ടോയിലറ്റുകളാണ് ഷീടോയ്‌ലറ്റ്. ഒന്നില്‍ കൂടുതല്‍ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ചുകൊണ്ട് ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ടോയിലറ്റുകളാണിവ. സാനിട്ടറി നാപ്കിന്‍ നശിപ്പിക്കുന്നതിനും പുതിയവ ലഭ്യമാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഈ ടോയ്‌ലറ്റുകളിലുണ്ടാകും.
















