തലശ്ശേരി: ബ്രണ്ണനൈറ്റ്‌സിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബസംഗമവും സുവനീര്‍ പ്രകാശനവും 26 ന് രാവിലെ 10 മണിക്ക് ഗവ.ബ്രണ്ണന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബ്രണ്ണന്‍ കോളേജിലെ മികച്ച പഠിതാക്കള്‍ക്കും കലാ-കായിക സാഹിത്യപ്രതിഭകള്‍ക്കും പതിവുപോലെ ഇത്തവണയും നാല്‍പ്പതോളം സ്‌കോളര്‍ഷിപ്പികളും പുരസ്‌കാരങ്ങളും നല്‍കിയിട്ടുണ്ട്. കൂടാതെ കോളേജിലെ കോണ്‍ഫറന്‍സ് ഹാള്‍ ശീതീകരിച്ചു നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ.എന്‍.മുകുന്ദന്‍, എ.രവി, നൂറുല്‍ അമീന്‍, പാട്യം വിശ്വനാഥന്‍, ഒ.സുരേഷ് ബാബു, സി.കെ.ദിലീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















