കണ്ണൂര്‍: ജില്ലയിലെ പാചകവാതക കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍ന്നു. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എം.അജയകുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കൂലിയില്‍ 20 ശതമാനം വര്‍ദ്ധനവ് നല്‍കാമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. കരാറിന് 2016 നവംബര്‍ 1 മുതല്‍ 2 വര്‍ഷത്തെ പ്രാബല്യം ഉണ്ടാകും. മാനേജ്‌മെന്റ് പ്രതിനിധികളായ എ.സി.ശ്രീജയന്‍, കെ.കുഞ്ഞിരാമന്‍, എം.സജീന്ദ്രന്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ എ.പ്രേമരാജന്‍, പി.പി.രാജേഷ്, വി.എന്‍.സതീഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















