കണ്ണൂര്‍: പത്തോ അതില്‍ കൂടുതലോ പട്ടികജാതിക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച സ്വാശ്രയ സംഘങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം അംഗങ്ങളെങ്കിലും പട്ടികജാതിക്കാരായ വനിത സംഘങ്ങള്‍ക്കും അപേക്ഷിക്കാം. 15 ലക്ഷം രൂപ വരെയുള്ള പ്രൊജക്ടുകളാണ് പരിഗണിക്കുക. അപേക്ഷകള്‍ 30 ന് വൈകുന്നേരം 5 മണിക്കുള്ളില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം, ഫോണ്‍ -0497 2700596.
















