വാഷിങ്ടൺ: യജമാനൻ ഒരു ഫോട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു ശേഷം ഒരു ശ്വാനൻ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ്. ന്യൂ ട്രെൻഡ് രീതിയിൽ മുടിവെട്ടിയ വെംബ്ലി എന്ന നായയുടെ ഫോട്ടോയാണ് സൈബർ ലോകത്ത് ഇപ്പോൾ ചർച്ചാ വിഷയം.
യജമാനനായ ലിൻഡ്സേ മാർട്ടിനാണ് തന്റെ നായക്കുട്ടിക്ക് പുത്തൻ ട്രെൻഡിലുള്ള ഹെയർക്കട്ട് ചെയ്തത്. എന്തായാലും ഫോട്ടോ പോസ്റ്റ് ചെയ്തതിനു ശേഷം 40,000 പേർ ഇതിനെ റീട്വീറ്റ്ചെയ്തിട്ടുണ്ട്. മുഴുവൻ രോമാവൃതമായിരുന്ന നായയെ ട്രിമ്മർ ഉപയോഗിച്ചാണ് ലിൻഡ്സേ പുതു പുത്തൻ വേഷത്തിലാക്കിയത്. ചിലർ നായയുടെ രൂപം കണ്ട് ചില സെലിബ്രിറ്റികളോട് താരതമ്യപ്പെടുത്തുകയും ചെയ്തു.
ഒരിക്കലും തന്റെ നായയെ മോശമായി ചിത്രീകരിച്ചതല്ലെന്ന് ലിൻഡ്സേ വ്യക്തമാക്കി. ഈ ലോകത്ത് വച്ചതിൽ ഏറ്റവും മിടുക്കനായ നായ തന്റെയെന്നാണ് ലിൻഡ്സേ അവകാശപ്പെടുന്നത്.
My mom just RUINED my dog and she literally said "he wanted to keep it long on the top" I am devastated pic.twitter.com/pjYuGYNhUm
— Lindsay Martin (@lindsaymartin15) November 19, 2016
https://twitter.com/lionxskin_/status/800552819459665921
പ്രതികരിക്കാൻ ഇവിടെ എഴുതുക: