മാനന്തവാടി: സ്വാമി വിവേകാനന്ദ മെഡിക്കൽമിഷൻ മുട്ടിൽ, മലബാർ ക്യാൻസർ സെന്റർ തലശ്ശേരി,സംസ്കൃതി ആർട്ട്സ് ക്ലബ്ബ് തോണിച്ചാൽ, നജീവൻ സ്വയാശ്രയസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് (24)വൈകീട്ട് മൂന്ന്മണിക്ക് സൗജന്യ ക്യാൻസർ നിർണയ മെഡിക്കൽ ക്യാമ്പ് തോണിച്ചാൽമലക്കാരി ശിവക്ഷേത്ര പരിസരത്ത് നടക്കും.മലബാർ ക്യാൻസർ സെന്ററിലേയും മെഡിക്കൽ മിഷനിലെയും വിദഗ്ദ ഡോക്ടർമാർ പരിശോധിക്കും.
















