ഷൊര്‍ണൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.മത്സരാര്‍ത്ഥികളുടെ പ്രത്യേകതകള്‍കൊണ്ടും അധ്യാപക വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്രമേളക്കാണ് ഷൊര്‍ണൂര്‍ ഒരുങ്ങുന്നത്. 23 മുതല്‍ ഷൊര്‍ണൂരിലെ വിവിധ സ്കൂളുകളിലായി നടക്കുന്ന മേള 27ന് സമാപിക്കും. യുപി,ഹൈസ്കൂള്‍,ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലാണ് മത്സരം. 23നാണ് രജിസ്ട്രേഷന്,27നാണ് സമാപനസമ്മേളനം. 183 ഇനങ്ങളിലായാണ് മത്സരം. ശാസ്ത്ര,ഐടി മേളകള്‍ സെന്റ് തെരാസസ് ഹൈസ്കൂളിലും,ഗണിതശാസ്ത്രമേള എസ്എന്‍ ട്രസ്റ്റ് സ്കൂളിലും ,സാമൂഹ്യ ശാസ്ത്രമേള വാടാനാംകുറിശ്ശി ജിഎച്ച്എസ്എസിനിം ,പ്രവര്‍ത്തി പരിചയമേള ടിആര്‍കെ ഹൈസ്കൂളിലും വൊക്കേഷണല്‍ എക്സ്പോയും കരിയര്‍ ഫെസ്റ്റും ഭക്ഷണവും പ്രധാന വേദിയായ കെവിആര്‍ ഹൈസ്കൂളിലും നടക്കും. മേളയുടെ നടത്തിപ്പിനായി ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി ചെയര്‍മാനായി സംഘാടകസമിതിയും,17 സബ് കമ്മറ്റികളും രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. 23ന് രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. മേളയുടെ ഔപചാരിക ഉദ്ഘാടനം 24ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. പി.കെ.ശശി എംഎല്‍എ അധ്യക്ഷതവഹിക്കും.
വിവിധ ജില്ലകളില്‍ നിന്ന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് ഷൊര്‍ണൂര്‍,ചെറുതുരുത്തി എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളിലാണ് താമസ സൗകര്യം. 27ന് നടക്കുന്ന സമാപന സമ്മേളം മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: