പാലക്കാട്: ഐഐടിക്ക് സ്ഥിരം ക്യാമ്പസിനുള്ള കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് കെട്ടിടനിര്‍മാണം നിര്‍വഹിക്കുക. ഇതിന്റെ ടെണ്ടര്‍ നടപടി പുരോഗമിച്ചു വരികയാണ്. ആദ്യഘട്ടത്തില്‍ ലാബ്, ഹോസ്റ്റല്‍ കെട്ടിടങ്ങളാണ് നിര്‍മിക്കുക ഇതിനായി കേന്ദ്ര മാനവശേഷി വികസനവകുപ്പ് 63 കോടിരൂപ അനുവദിച്ചു. തറക്കല്ലിടല്‍ ഡിസംബര്‍ ആദ്യവാരം ഉണ്ടാകാനാണ് സാധ്യത.
കഞ്ചിക്കോട്ട് 29.33 ഏക്കറില്‍ സ്ഥിരം ക്യാമ്പസ് നിര്‍മിക്കുന്നതിന് മുന്‍കൂര്‍ കൈവശാവകാശംനല്കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. സ്ഥലം ഏറ്റെടുത്ത് നല്കുതിനുണ്ടായ കാലതാമസത്തെത്തുടര്‍ന്നാണ് നടപടി. ഗ്രാമലക്ഷ്മി മുദ്രാലയത്തിന് സമീപമുള്ള സര്‍ക്കാര്‍ഭൂമിയുടെ കൈവശാവകാശമാണ് ഐഐടിക്ക് കൈമാറിയത്.
ആകെ 504.54 ഏക്കര്‍ സ്ഥലമാണ് ഐഐടിക്കായി ഏറ്റെടുക്കുന്നത്. ഇതില്‍ 294.78 ഏക്കറിന്റെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി. ശേഷിക്കുന്നതില്‍ 21.84 ഏക്കര്‍ പുതുശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെയും 70.5 ഏക്കര്‍ വ്യവസായ വകുപ്പിന്റെയുമാണ്. 44.81 ഏക്കര്‍ വനഭൂമിയാണ്. ഇതിന് പകരം വനംവകുപ്പിന് നല്‍കുന്നതിനായി 90 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. ശേഷിക്കുന്ന 73.09 ഏക്കറില്‍ 60.91 ഏറ്റെടുക്കുന്നതിലാണ് തടസ്സം നേരിട്ടത്. ഇത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി ഏറ്റെടുക്കുന്നതിന് ലാന്‍ഡ് റവന്യു കമ്മീഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഏറ്റെടുത്ത സ്ഥലത്ത് ചുറ്റുമതില്‍ കെട്ടുന്നതിന് സംസ്ഥാനസര്‍ക്കാര്‍ 19 കോടി രൂപ അനുവദിച്ചതായി ഐഐടി അധികൃതര്‍ അറിയിച്ചു. 14 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന മതില് ഏഴടി ഉയരത്തിലാണ് നിര്‍മിക്കുന്നത്. ഈ തുക ഭൂമികൈമാറ്റം നടക്കുന്ന മുറയ്ക്ക് ഐഐടി സര്‍ക്കാരിന് മടക്കിനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: