സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പ് മത്സരത്തില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ്സിലെ റോബിന്‍ റെമോള്‍ഡ് സ്വര്‍ണ്ണം നേടുന്നു
കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളക്ക് കോഴിക്കോട്, മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ഉജ്വല തുടക്കം. പതിനേഴ് ഉപജില്ലകളില്‍ നിന്നായി 2960 കായിക താരങ്ങളാണ് മത്സരത്തിനുള്ളത്. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഷറീന വിജയന്‍, ശശാങ്കന്‍, ഡോ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ലിസബത്ത് കരോളിന്‍, അപര്‍ണ്ണ റോയ്, അജിത്ത്, രതിന്‍ അലിയ എന്നിവര്‍ ബാബു പറശ്ശേരിയില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങി. ഡോ. ഗിരീഷ് ചോലയില്‍ സ്വാഗതവും വി. രാജഗോപാലന്‍ നന്ദിയും പറഞ്ഞു.
















