പാനൂര്‍: പാനൂര്‍ മേഖലയിലെ രണ്ടുകോടി രൂപയുടെ കാര്‍ഷിക വായ്‌പ എഴുതി തളളിയ നടപടി ദുരൂഹമെന്ന് ബിജെപി മണ്ഢലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍.2014 വര്‍ഷത്തില്‍ എട്ടുബേങ്കുകളാണ് കാര്‍ഷികടം തളളിയത്.മൊകേരി സര്‍വ്വീസ്സഹകരണ ബേങ്ക്,പന്ന്യന്നൂര്‍ സഹകരണബേങ്ക്,കടവത്തൂര്‍ സര്‍വ്വീസ് സഹകരണബേങ്ക്,പൊയിലൂര്‍ സഹകരണബേങ്ക്,പാനൂര്‍ സിന്‍ഡിക്കേറ്റ് ബേങ്ക്,പാനൂര്‍ സഹകരണബേങ്ക്,കൊളവല്ലൂര്‍ സഹകരണബേങ്ക്,പുത്തൂര്‍ സര്‍വ്വീസ് സഹകരണബേങ്ക് എന്നിവയാണ് വായ്‌പ എഴുതി തളളിയത്.ഇതില്‍ ദുരൂഹതയുണ്ടെന്നും,സമഗ്രാന്വേഷണം വേണമെന്നും കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















