തിരുവല്ല:തീര്‍ഥാടനം ആദ്യവാരത്തിലേക്ക് കടക്കുമ്പോള്‍ തിരുവാഭരണ പാതകളടക്കം ഇരുട്ടില്‍ തന്നെ.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സമയബന്ധിതമായി വൈദ്യുതീകരണ ജോലികള്‍ നടക്കാത്തതാണ് തീര്‍ത്ഥാടകര്‍ക്ക് ഇരുട്ടടിയാകുന്നത്.ജില്ലാ അതിര്‍ത്തിയായ തിരുവല്ല,ഏനാത്ത്,നീരേറ്റുപുറം എന്നീ ഭാഗങ്ങളില്‍ പരിമിതമായ ഇടങ്ങളില്‍ മാത്രമാണ് വൈദ്യുതികരണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.നെടുമ്പ്രം,കുറ്റൂര്‍ എന്നിവിടങ്ങളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത് ഒഴിച്ചാല്‍ ബാക്കി ഇടങ്ങളെല്ലാം ഇരുട്ടില്‍ തന്നെ ഇരുട്ടിലാണ് .കോട്ടയം പത്തനംതിട്ട അതിര്‍ത്തികളെ ചേര്‍ക്കുന്ന ഇടിഞ്ഞില്ലത്ത് വഴിവിളക്കുകള്‍ രാത്രിയില്‍ കത്തിനില്‍ക്കുന്നത് അസാധാരണ കാഴ്ചയാണ്.പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും തിരുവല്ല നഗരസഭയുടെയും നിയന്ത്രണത്തിലുള്ള ഇവിടെ രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്തത് തീര്‍ത്ഥാടകരെ വലക്കുന്നു.കെഎസ്ടിപി മരാമത്ത് പണികള്‍ നടക്കുന്നതിനാല്‍ പലയിടത്തും വെളിച്ചമില്ലാത്തത് അപകടങ്ങള്‍ക്ക് തന്നെകാരണമാകുന്നു.പരമ്പരാഗത പാതയിലേക്കും.പമ്പവഴിയും നടന്നു പോകുന്ന തീര്‍ത്ഥാടകരാണ് ഇതില്‍ കൂടുതല്‍ വലയുക.തിരുവല്ലയില്‍ നിന്ന് കിഴക്കോട്ട് പോകുന്നഭാഗങ്ങളിലും സമാന അവസ്ഥതന്നെ. താലൂക്കിലെ റാന്നി, അങ്ങാടി, പഴവങ്ങാടി, നാറാണംമൂഴി, പെരുനാട്, വടശേരിക്കര, അയിരൂര്‍, ചെറുകോല്‍ എന്നീ പഞ്ചായത്തുകള്‍ക്ക് തീര്‍ഥാടക ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രത്യേക ഫണ്ട് നല്‍കുന്നുണ്ട്. വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനും ശുചീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പഞ്ചായത്തുകള്‍ ഫണ്ട് ചെലവഴിക്കുന്നത്. ഇത്തവണയും ഫണ്ട് ലഭിച്ചവെങ്കിലും പ്രദേശത്തിന്റെ വിവിധഭാഗങ്ങളില്‍ വഴിവിളക്കുകള്‍ ഇപ്പോഴും ചെളിയുന്നില്ല.ഇട്ടിയപ്പാറ ടൗണില്‍ എംഎല്‍എ, എംപി ഫണ്ടുകളില്‍ സ്ഥാപിച്ച പൊക്കവിളക്കുകളും മിക്കപ്പോഴും കത്താറില്ല.പരാതികള്‍ സ്ഥിരമാകുമ്പോള്‍ ഇടക്ക് കത്തിയാല്‍ ഭാഗ്യം. ഇതുമൂലം ടൗണും ബസ് സ്റ്റാന്‍ഡുകളും നേരം വൈകിയാല്‍ ഇരുളിലാണ്. പഞ്ചായത്ത് തുടര്‍ നടപടി സ്വീകരിക്കാത്തതാണ് തടസ്സം. നാറാണംമൂഴി പഞ്ചായത്തിലെ തീര്‍ഥാടന പാതകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാനും കേടായവ നന്നാക്കാനും കരാര്‍ ഉറപ്പിച്ചെങ്കിലും അവിടയും കത്താത്ത വിളക്കുകള്‍ കാണം.പെരുനാട്,വടശേരിക്കര എന്നീ പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്ഥമല്ല.റാന്നിയില്‍ സ്ഥാപിച്ച വഴിവിളക്കുകളിലധികവും ഒരുദിവസം പോലും പ്രകാശിച്ചില്ലെന്നു പരാതിയുണ്ട് .പുനലൂര്‍ – മൂവാറ്റുപുഴ പാതയില്‍ റാന്നി വലിയപാലം മുതല്‍ പ്ലാച്ചേരി വരെയുള്ള ഭാഗത്തെ സ്ഥിതിയാണിത്. വഴിവിളക്കുകളുടെ പുനരുദ്ധാരണം കരാറെടുത്തിരുന്ന എറണാകുളം കേന്ദ്രമായ കമ്പനിയാണു തകരാര്‍ പരിഹരിച്ചതും പ്രകാശിക്കാത്തവ മാറ്റി സ്ഥാപിച്ചതും. അവയില്‍ പാതി പോലും ഇപ്പോള്‍ പ്രകാശിക്കുന്നില്ലെന്നു പഞ്ചായത്തംഗം സി.എ. ജോമോന് പറഞ്ഞു. ഇരുള് നിറഞ്ഞ പാതയിലൂടെ അയ്യപ്പന്മാര് യാത്ര നടത്തേണ്ട സ്ഥിതിയാണ്. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് ജോമോന് ആവശ്യപ്പെട്ടു.പഴവങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും വഴിവിളക്കുകള്‍ അണഞ്ഞ് തന്നെ. കഴിഞ്ഞ രണ്ടു തവണ കേടായ വഴിവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണിക്കും കരാര്‍ നല്കി.എന്നാല്‍ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് സാധിച്ചിട്ടില്ല.കേടുപാടുകള്‍ തീര്‍ത്ത പോസ്റ്റുകളിലാകട്ടെ തൊഴിലാളികള്‍ മടങ്ങിയതിനു പിന്നാലെ തകരാറിലുമായി. കരാര്‍ കമ്പനി തന്നെ കേടായവ നന്നാക്കണമെന്നാണ് വ്യവസ്ഥ. പഞ്ചായത്ത് പലതവണ ആവശ്യപ്പെട്ടിട്ടും അവര്‍ തിരിഞ്ഞു നോക്കുന്നില്ലന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: