കാസര്‍കോട്: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി യുടെ ഭാഗമായി ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചവരും മറ്റു പിന്നോക്ക വിഭാഗത്തില്‍( ഒബിസി) പെട്ടവരുമായ 3000 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും. ഒറ്റത്തവണയായി 5000 രൂപയാണ് കോര്‍പ്പറേഷന്റെ സി എസ് ആര് പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷകന് ഒബിസി വിഭാഗത്തില്പെട്ടവരും 2015-16 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസ്സില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരും എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 1,20,000 രൂപയില്‍ താഴെയായിരിക്കണം. ംംം.സയെരറര.രീാ എന്ന വെബ്സൈറ്റ് മുഖാന്തിരം 25നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഡ് കോപ്പി, പ്ലസ്ടു മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് (അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ് എന്നിവ രേഖപ്പെടുത്തിയ പേജ്), ജാതി തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അല്ലെങ്കില്‍ ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നുളള ജാതി സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തിനകം ലഭിച്ച കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം കോര്‍പ്പറേഷനില്‍ നിന്നുളള അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് അതാത് ജില്ലാ ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: