ചാലക്കുടി: റവന്യു ജീല്ലാ കായികമേളക്ക് ചൊവ്വാഴ്ച ചാലക്കുടിയില്‍ തുടക്കം കുറിക്കും. 25 വരെ ചാലക്കുടി കാര്‍മ്മല്‍ സ്കൂള്‍,സിഎംഐ സ്കൂളുകളിലായിട്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ജംപ് ഇനം മത്സരങ്ങള്‍ക്ക് സിഎംഐ സ്കൂളില്‍ തുടക്കം കുറിക്കും.മേളയുടെ ഔപചാരികമായ ഉദ്ഘാടനം 24ന് രാവിലെ 9.30ന് വി.ആര് സുനില്‍കുമാര്‍ എംഎല്‍എ നിര്‍വ്വഹിക്കും.ചാലക്കുടി നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് അദ്ധ്യഷത വഹിക്കും.മേളയുടെ സമാപന സമ്മേളനം 25ന് വെള്ളിയാഴ്ച വൈകിട്ട് 4ന് പ്രൊ.കെ.യു.അരുണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും, ബി.ഡി.ദേവസി എംഎല്‍എ അദ്ധ്യഷത വഹിക്കും.ജില്ലയിലെ 12 ഉപജില്ലകളില്‍ നിന്നായി മൂവായിരത്തിലധികം കായിക താരങ്ങള്‍ പങ്കെടുക്കുന്നതാണ്.
സബ് ജൂനിയര്‍,ജൂനിയര്‍, വിഭാഗങ്ങളില്‍ സബ്ബ് ജില്ലാ തല മത്സരങ്ങളില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയവരാണ് ജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.ഇതിന് പുറമെ സ്പോര്‍ട്സ് സ്ക്കൂളിലെ താരങ്ങളും ജനറല്‍ വിഭാഗത്തില്‍ മത്സരിക്കുന്നതാണ്.മേളയുടെ വിജയത്തിനായി വിപുലമായ സ്വാഗതം സംഘം പ്രവര്‍ത്തിച്ചു വരുന്നു.
ആവശ്യമായ വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 32 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.അത്ലറ്റിക് മത്സരങ്ങള്‍ കാര്‍മ്മല്‍ സ്ക്കൂള് സ്റ്റേഡിയത്തിലും.ജംപ് ഇനങ്ങള്‍ സിഎംഐ സ്ക്കൂളിലുമാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: