ഒരു ഡോളറിന് വാങ്ങിയ ബംഗ്ലാവിന് ഇന്ന് മാര്‍ക്കറ്റ് കീഴടക്കിയ മോഹവില. ഏകദേശം 2.4 ദശലക്ഷം ഡോളറാണ് നിലവില്‍ ബംഗ്ലാവ് സ്വന്തമാക്കുന്നതിന് ആവശ്യമായ വില!
ജോര്‍ജ് കോര്‍ബെറ്റ് നാന്‍സി കോര്‍ബെറ്റ് ദമ്പതികളാണ് ഫ്ളോറിഡയിലെ പാല്മെറ്റോയിലുള്ള ഉപേക്ഷിക്കപ്പെട്ട ബംഗ്ലാവ് കണ്ടെത്തിയതും സ്വന്തമാക്കിയതും. 2006ല്‍ വെറും ഒരു ഡോളറിനായിരുന്നു കോര്‍ബെറ്റ് ദമ്പതികള്‍ ബംഗ്ലാവ് സ്വന്തമാക്കിയത്!
പാല്മെറ്റൊയിലെ ബംഗ്ലാവ് ആദ്യം വാര്‍ത്തകളില്‍ ഇടം നേടുന്നത് ടാംപ ബേയിലൂടെ ബോട്ട് മാര്‍ഗ്ഗം സഞ്ചരിച്ചാണ്. ഫ്ളോറിഡയിലെ തന്നെ റസ്ക്കിനിലെ തങ്ങളുടെ പുതിയ എസ്റ്റേറ്റിലേയ്ക്കാണ് കോര്‍ബെറ്റ് ദമ്പതികള്‍ ബോട്ട് മാര്‍ഗ്ഗം ബംഗ്ലാവ് മാറ്റിയത്. 220 ടണ്‍ ഭാരം വരുന്ന ബംഗ്ലാവ് 20 മൈലുകള്‍ സഞ്ചരിച്ചാണ് റസ്ക്കിനിലെത്തിച്ചത്.
ഏഴ് വര്‍ഷം ഈ ബംഗ്ലാവില്‍ താമസിച്ച കോര്‍ബെറ്റ് ദമ്പതികള്‍, 2014ല്‍ 1.15 ദശലക്ഷം ഡോളറിന് ബംഗ്ലാവ് വിറ്റു. രണ്ട് വര്‍ഷത്തിനിപ്പുറം അതേ ബംഗ്ലാവിന്റെ വിലയാണ് മാര്‍ക്കറ്റ് കീഴടക്കിയിരിക്കുന്നത്.
ഏഴ് ബെഡ്റൂമുകള്‍, 7000 ചതുരശ്ര അടി, അഞ്ച് അടുപ്പുകള്‍, എലവേറ്റര്‍, ചില്ലുജനാലകള്‍, കെട്ടിടത്തിനോട് ചേര്‍ന്നുള്ള കായല്‍ കുളം എന്നിവയാണ് ബംഗ്ലാവിന്റെ പ്രധാന ആകര്‍ഷണം.
ബംഗ്ലാവിനുള്ളിലെ മനോഹരമായ കാഴ്ചകള്‍ ചിത്രങ്ങളിലൂടെ:-
പ്രതികരിക്കാൻ ഇവിടെ എഴുതുക: