പത്തനാപുരം: നഗരത്തിലെ സ്വര്‍ണ്ണാഭരണശാലയില്‍ നിന്നും 11 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ജൂവലറി ജീവനക്കാരന്‍ കടന്നതായി പരാതി. പത്തനാപുരം സണ്‍സിറ്റി ഗോള്‍ഡ് പാര്‍ക്കില്‍ നിന്നും കഴിഞ്ഞ മാസമാണ് സ്വര്‍ണം നഷ്ടപ്പെട്ടത്.
കടയില്‍ നിന്നും ഹാള്‍മാര്‍ക്ക് ചെയ്യാനായി ജീവനക്കാരനായ മാങ്കോട് സ്വദേശി അരുണിന്റെ കൈവശം കൊടുത്തുവിട്ടു. തൃശൂരിലേക്ക് അമ്പത് പവന്റെ സ്വര്‍ണ്ണമാണ് ജീവനക്കാരന്‍ കൊണ്ടുപോയത്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും ജീവനക്കാരന്‍ എത്താതായതോടെ കടയുടമ അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കടയിലെ സെയില്‍സ്മാനാണ് അരുണ്‍. പതിവായി പരിശുദ്ധി നിര്‍ണയിക്കാന്‍ അരുണിന്റെ കൈയിലാണ് സ്വര്‍ണം കൊടുത്തുവിടുന്നതെന്നും കടയുടമ സലീം പറയുന്നു.
സ്വര്‍ണ്ണം പൂര്‍ണമായും പത്തനാപുരത്തും പുനലൂരുമുള്ള രണ്ട് ജൂവലറികളില്‍ വിറ്റതായി തെളിവുകളുണ്ട്. ഇതിനെ തുടര്‍ന്ന് പത്തനാപുരം പോലീസില്‍ മാനേജ്‌മെന്റ് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മാനേജ്‌മെന്റ് പുനലൂര്‍ കോടതിയില്‍ പരാതി നല്‍കി. കോടതി അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസുകാരോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും കടയുടമ പറയുന്നു. പോലീസ് അന്വേഷണം നടത്താത്തതിനു പിന്നില്‍ രാഷ്‌ട്രീയ ഇടപെടലാണെന്നും ആരോപണമുണ്ട്.
















