കണ്ണൂര്‍: പിഎഫ് പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചുവരുന്ന ക്ഷേമ പെന്‍ഷന്‍ നിര്‍ത്തല്‍ ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് പിഎഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പിഎഫ് പെന്‍ഷന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃഷി വകുപ്പ മന്ത്രി പിഎഫ് പെന്‍ഷന്‍കാര്‍ക്ക് കര്‍ഷക പെന്‍ഷന്‍ അനുവദിച്ചത്. അതിന് മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് രൂപയുടെ അരിയും അനുവദിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയതോടെ രണ്ട് രൂപയുടെ അരി ആര്‍ക്കും ലഭിക്കാതായി. നിരവധി പിഎഫ് പെന്‍ഷന്‍ കാര്‍ക്ക് കര്‍ഷകര്‍ക്കു പെന്‍ഷന്‍ ലഭിച്ചുവരുന്നുണ്ട്. കുറേ പേര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷനും ലഭിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച് ആയിരം രൂപയാക്കി. അതോടൊപ്പം ഒരാള്‍ക്ക് ഒരു ക്ഷേമ പെന്‍ഷന്‍ എന്ന നയവും നടപ്പാക്കി. അതിനോട് വിയോജിപ്പില്ല. എന്നാല്‍ പിഎഫ് പെന്‍ഷന്‍കാരെ സര്‍വ്വീസ് പെന്‍ഷന്‍കാരോടൊപ്പം ചേര്‍ത്ത് മറ്റൊരു പെന്‍ഷനും അനുവദിക്കില്ല എന്ന നിലപാട് ഖേദകരമാണ്. പിഎപ് പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും ആയിരം രൂപയോ അതില്‍ താഴെയോ പെന്‍ഷന്‍ ലഭിക്കുന്നവരാണ്. അവരും സര്‍വ്വീസ് പെന്‍ഷന്‍കാരും തമ്മില്‍ ഒരു താരതമ്യവുമില്ല.
അതുകൊണ്ട് പിഎഫ് പെന്‍ഷര്‍കാര്‍ക്ക് ഒരു ക്ഷേമ പെന്‍ഷന്‍ അത് കര്‍ഷക പെന്‍ഷന്‍ ആയാലും വാര്‍ദ്ധക്യകാല പെന്‍ഷന്‍ ആയാലും അതാതിന്റെ ഉപാധികള്‍ക്ക് വിധേയമായി അനുവദിക്കുവാന്‍ നടപടി ഉണ്ടാവണമെന്ന് ജില്ലാ കമ്മറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
















