കണ്ണൂര്‍: ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ (സിപി ഹുസ്സെന്‍ നഗറില്‍) നടന്നു. കണ്‍വെന്‍ഷന്‍ മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹോട്ടല്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങളെ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഹോട്ടലുകള്‍ സമൂഹത്തിന്റെ അഭിവാജ്യ ഘടകമാണെന്നും ഹോട്ടലുകളെ മാറ്റി നിര്‍ത്തി സാമൂഹ്യ ജീവിതം സങ്കല്‍പ്പിക്കാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു. ഭിക്ഷാടകര്‍ മുതല്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വരെ ആശ്രയിക്കുന്ന സ്ഥാപനമാണ് ഹോട്ടലുകള്‍. രുചിയേക്കാള്‍ ഹോട്ടലുകളുടെ ശുചിത്വമാണ് പരമ പ്രധാനമെന്നും ശുചിത്വമുണ്ടെങ്കില്‍ എല്ലാമായി. വാണിജ്യപരമായ പ്രവര്‍ത്തനം അനിവാര്യമാണെങ്കിലും പൊതു സ്വീകാര്യത ഹോട്ടലുകളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഗുണനിലവാരമുളളതും ആരോഗ്യപ്രദവുമായ ഭക്ഷണങ്ങള്‍ വിതരണം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെയ്‌ക്കാന്‍ ഓരോ ഹോട്ടലുടമകളും ശ്രമിക്കണം. കണ്ണൂര്‍ നഗരത്തെ മാലിന്യ മുക്തമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊളളുമെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണ പൊതുവാള്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് മൊയ്തീന്‍കുട്ടി ഹാജി ജീവകാരുണ്യ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.അലിക്കുഞ്ഞി, കെ.അച്യുതന്‍, കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
















