ഇരിട്ടി: കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കുന്നതില്‍ ഇരു മുന്നണികളും ഉത്തരവാദികളാണെന്ന് ബിജെപി ഉത്തര മേഖലാ പ്രസിഡണ്ട് വി.വി. രാജന്‍ പറഞ്ഞു. മൂന്നു ദിവസമായി പുന്നാട് നിവേദിതാ വിദ്യാലയത്തില്‍ നടന്നു വന്ന ബിജെപി ജില്ലാ പ്രവര്‍ത്തക ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണക്കാര്‍ക്കും, തീവ്രവാദികള്‍ക്കും സഹായം ചെയ്യുന്ന രീതി ഇവര്‍ അവസാനിപ്പിക്കണം. റേഷന്‍ വ്യവസ്ഥയാകെ തകിടം മറിഞ്ഞ് കിടക്കുമ്പോള്‍ ഇതില്‍ ഇവര്‍ക്ക് പറ്റിയ പരാജയം ഏറെ ഗൗരവത്തോടെ കാണണം. കരുത്തനായ നമ്മുടെ പ്രധാനമന്ത്രിയുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും പിന്തുണ ലഭിച്ചു കൊണ്ടിരിക്കയാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ബി ജെ പി യുടെ പരിശീലനം സിദ്ധിച്ച കറകളഞ്ഞ പ്രവര്‍ത്തകര്‍ നിരന്തരം പ്രക്ഷോഭങ്ങളുമായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞെന്നും വി.വി. രാജന്‍ പറഞ്ഞു.
സമാപന സമ്മേളനത്തില്‍ ജില്ലാ അദ്ധ്യക്ഷന്‍ പി. സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, സിക്രട്ടറി വി.കെ. സജീവന്‍, സംസ്ഥാന സെല്‍ കോഡിനെറ്റര്‍ കെ. രഞ്ജിത്ത്, ജില്ലാ ജനറല്‍ സിക്രട്ടറി മാരായ കെ.കെ. വിനോദ് കുമാര്‍, അഡ്വ. വി. രത്‌നാകരന്‍, എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് പി.എം. രവീന്ദ്രന്‍ സ്വാഗതവും ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ് നന്ദിയും പറഞ്ഞു.
ബിജെപി മണ്ഡലം ജനറല്‍ സിക്രട്ടറിമാര്‍ പ്രസിഡണ്ടുമാര്‍, സംസ്ഥാന സമിതി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പോഷക സംഘടനാ ഭാരവാഹികള്‍ ഉള്‍പ്പെടുന്ന നൂറ്റി അന്‍പതോളം പേര്‍ പ്രവര്‍ത്തക പരിശീലന ശിബിരത്തില്‍ പങ്കെടുത്തു.
സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീള സി നായിക്ക് ആയിരുന്നു ശിബിരത്തിന്റെ നിരീക്ഷക. സംസ്ഥാന വക്താവ് അഡ്വ. ജയസൂര്യ, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണ ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, സിക്രട്ടറി വി.കെ. സജീവന്‍, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ. രഞ്ജിത്ത്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി തുടങ്ങിയ നേതാക്കളാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യത്.
ബിജെപി സംസ്ഥാന ജില്ലാ നേതാക്കളായ എ.പി.ഗംഗാധരന്‍, കെ.കെ.വിനോദ് കുമാര്‍, അഡ്വ.വി.രത്‌നാകരന്‍, മോഹനന്‍ മാനന്തേരി, കെ.രാധാകൃഷ്ണന്‍, വിജയന്‍ വട്ടിപ്രം, ആനിയമ്മ രാജേന്ദ്രന്‍, യു.ഇന്ദിര, കെ.ജയപ്രകാശ്, വി.വി.ചന്ദ്രന്‍, സി.പി.സംഗീത, ബിജു ഏളക്കുഴി, വി.പി.സുരേന്ദ്രന്‍ മാസ്റ്റര്‍, പി.രതി, എന്‍.ഹരിദാസ്, എ.ഒ.രാമചന്ദ്രന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















