ശ്രീക്ണ്ഠപുരം: അടുത്ത മാസം ഉല്‍സവം തുടങ്ങുന്ന കുന്നത്തൂര്‍ പാടിയിലെ മാലിന്യ പ്രശനത്തിന് പരിഹാരമായി ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായനത്തിന്റെ പദ്ധതി. പ്രതിദിനം ആയിരക്കണക്കിന് ജനങ്ങള്‍ എത്തുന്ന ഉല്‍സവത്തില്‍ മേലെ പാടിയില്‍ താല്‍ക്കാലിക കക്കുസുകളാണ് ഒരുക്കാറുള്ളത്. മുമ്പൊക്കെ ഉല്‍സവശേഷം കക്കുസ് മാലിന്യ മാകെ കുടിവെള്ള സ്രോതസില്‍ കലരുന്നതായി പരാതി ഉയര്‍ന്ന സാഹചര്യ ത്തിലാണ് ജില്ലാശുചിത്വമിഷന്റെ സഹകരണത്തോടെ നാലര ലക്ഷത്തിന് മേല്‍ ചെലവാക്കി എട്ട് യുനിറ്റ് കക്കുസുകള്‍ നിര്‍മ്മിക്കുന്നത്. ഉത്സവസമയത്ത് പ്ലാസ്റ്റിക് ഉപയോഗത്തിന് നിയന്ത്രണമുണ്ടാവും നിര്‍മ്മാണ കമ്മറ്റി യോഗത്തില്‍ ഇരിക്കുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഡെയസി ചിറ്റു പറമ്പില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി ജോസഫ്, പി.ദിവാകരന്‍, എസ്.കെ.കുഞ്ഞിരാമന്‍ നായനാര്‍ പഞ്ചായത്തംഗം സിന്ധു എന്നിവര്‍ സംസാരിച്ചു.
ചെസ് പരിശീലന കേമ്പിന് തുടക്കമായി
















