തലശ്ശേരി: കേരള പത്മശാലീയ സംഘം തലശ്ശേരി മേഖലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് മോഹനന്‍ പിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.കെ.വിനോദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി.കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.വിജയന്‍,നരേന്ദ്രന്‍ മാങ്ങാട്, ജില്ലാ പ്രസിഡന്റ് സി.പ്രഭാകരന്‍, ജില്ലാ സെക്രട്ടറി സതീശന്‍ പുതിയേട്ടി, രാമചന്ദ്രന്‍ മൂത്ത ചെട്ട്യാന്‍, സംസ്ഥാന മഹിളാ വിഭാഗം പ്രസിഡന്റ് മല്ലിക, കിഷോര്‍ കുമാര്‍, ജയരാജന്‍ പൂക്കോം എന്നിവര്‍ സംസാരിച്ചു.















