പരവനടുക്കം: സമാജ സേവനത്തിന് ഭഗിനി നിവേദിതയെ മാതൃകയാക്കി ബാലഗോകുലം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് രാഷട്രീയ സ്വയം സേവക് സംഘം കാഞ്ഞങ്ങാട് ജില്ലാ പ്രചാരക് മനുമോഹന്‍ പറഞ്ഞു. പരവനടുക്കം ശ്രി വിഷ്ണു വിദ്യാലയത്തില്‍ നടക്കുന്ന ബാലഗോകുലം കാഞ്ഞങ്ങാട് ജില്ലാ രക്ഷാധികാരി ശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ന് ലോകം മുഴുവന്‍ അംഗീകരിച്ച ഭാരതത്തിന്റെ കര്‍മ്മ പദ്ധതിയായ സ്വച്ഛ് ഭാരത് എന്ന ലക്ഷ്യം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രായോഗികതലത്തില്‍ കൊണ്ട് വന്ന ക്രാന്ത ദര്‍ശിയായ വനിതയാണ് സിസ്റ്റര്‍ ഭഗനി നിവേദിത. വിദേശ വനിതയായിരുന്നിട്ട് പോലും ഏറ്റവും കഷ്ടത അനുഭവിക്കുന്നവരുടെ ഉന്നമനത്തിന് വേണ്ടി ഇറങ്ങി പ്രവര്‍ത്തിച്ച ഭഗനി നിവേദിത സ്വയം ആദര്‍ശമായി മാറുകയായിരുന്നുവെന്നും അദ്ദഹം പറഞ്ഞു. എം.സദാശിവന് അദ്ധ്യക്ഷത വഹിച്ചു.
ബാലഗോകുലം മേഖല അദ്ധ്യക്ഷന്‍ എ.പി.സുരേഷ് ബാബു കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ശിബിരം ഉദ്ഘാടനം ചെയ്തു. ഉദുമ താലൂക് അദ്ധ്യക്ഷന്‍ രാജന് കുറ്റിക്കോല്‍ പതാക ഉയര്‍ത്തി.
നാരായണന് വടക്കിനിയ, കെ.സി.മേലത്ത് എന്നിവര്‍ സംസാരിച്ചു. ബാലഗോകുലം ജില്ലാ കാര്യദര്‍ശി ജയരാമന് മടിക്കാല് സ്വാഗതവും ജില്ല ഖജാന്‍ജി കുഞ്ഞബു മേലത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: