കാസര്‍കോട്: കാറഡുക്ക ഗ്രാമ പഞ്ചായത്ത് 2016-17 പദ്ധതി വര്‍ഷം നടപ്പിലാക്കുന്ന ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ഐ.സി.ഡി.എസ്. ഓഫീസ്, അംഗനവാടി കേന്ദ്രങ്ങള്‍, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ 22 വരെ സ്വീകരിക്കും. അപേക്ഷകള്‍ എല്ലാ അംഗനവാടി കേന്ദ്രങ്ങളിലും ലഭ്യമാണ്.
അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡിന്റെ കോപ്പി, വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, എ.പി.എല്‍ റേഷന്‍ കാര്‍ഡുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, ദേശസാല്‍കൃത ബാങ്കിന്റെ അക്കൗണ്ട് നമ്പര്‍ എന്നിവ ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: