കാസര്‍കോട്: നവകേരളമിഷന്റെ ഭാഗമായി നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല കര്‍മ്മസേനയും ജില്ലാതല മിഷനും രൂപീകരിക്കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും. ജില്ലാ ആസൂത്രണസമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാണ് ഹരിതകേരളം ജില്ലാ തലമിഷന്റെ അധ്യക്ഷന്‍.
എം പി, ജില്ലയില്‍ നിന്നുളളള എം എല്‍ എ മാര്‍, മുനിസിപ്പല്‍ ചെയര്മാന്മാര്, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, രണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ (പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ ജില്ലാ അസോസിയേഷന്റെ പ്രസിഡണ്ടും സെക്രട്ടറിയും) എന്നിവര്‍ അംഗങ്ങളും ജില്ലാ ആസൂത്രണസമിതി മെമ്പര്‍ സെക്രട്ടറിയായ ജില്ലാ കളക്ടര്‍ മിഷന്റെ സെക്രട്ടറിയായിരിക്കും. ഡിസംബര്‍ എട്ടിന് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടെ ക്യാമ്പയിന് മാതൃകയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഹരിതകേരളം പദ്ധതിയുടെ പ്രാദേശികതലത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മുനിസിപ്പല്‍ ചെയര്മാന് അധ്യക്ഷനും ബന്ധപ്പെട്ട ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് ഡിവിഷന് അംഗങ്ങള്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഭരണസമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ സെക്രട്ടറി, കൃഷി ഓഫീസര്‍, കുടുംബശ്രീ, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, വി ഇ ഒ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വം, മാലിന്യസംസ്കരണം, ജലവിഭവം എന്നീ മേഖലകളില്‍ പ്രത്യേക മിഷനുകളും കര്‍മ്മസേനകളും സംസ്ഥാന, ജില്ലാ,തദ്ദേശസ്വയംഭരണസ്ഥാപന തലത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്.
ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല കൂടിയാലോചന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, ഡെപ്യൂട്ടി കളക്ടര്‍മാരായ എച്ച് ദിനേശന്, എന്‍ ദേവിദാസ്, ഡോ. പി കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്മോഹന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: