കൂടി
മട്ടാഞ്ചേരി: ഹോംസ്‌റ്റേകള്‍ കേന്ദ്രീകരിച്ച് എക്‌സൈസും പോലീസ് സംയുക്ത പരിശോധന. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി. 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയത്. ഹോംസ്‌റ്റേകളില്‍ അനധികൃത മദ്യ വില്‍പ്പനയോ മറ്റ് പ്രവര്‍ത്തനങ്ങളോ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ചായിരുന്നു പരിശോധന.
പ്രധാന ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചിക്ക് പുറമേ മട്ടാഞ്ചേരി, ചെല്ലാനം എന്നിവടങ്ങളിലും പരിശോധന നടത്തി. നാല്‍പ്പതോളം ഹോംസ്‌റ്റേകളിലും ഇതര സംസ്ഥാന തൊഴിലാളികളുടെ പതിനഞ്ച് ക്യാമ്പുകള്‍, ബിയര്‍ പാര്‍ലറുകള്‍, കോളനികള്‍ എന്നിവിടങ്ങളിലും പരിശോധനയുണ്ടായിരുന്നു. പരിശോധനയില്‍ അമ്പത്തിയഞ്ച് കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. 37 കേസുകളില്‍ പിഴ ഈടാക്കിയപ്പോള്‍, കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒറീസ സ്വദേശികളായ രവീന്ദ്രകുമാര്‍ നായിക്ക്, കിഷോര്‍ നായിക്ക് എന്നിവരാണ് കഞ്ചാവ് കേസില്‍ പിടിയിലായത്. എറണാകുളം അസി. എക്‌സൈസ് കമ്മീഷണര്‍ എ.എസ്. രഞ്ജിത്ത്, മട്ടാഞ്ചേരി പോലീസ് അസി.കമ്മീഷ്ണര്‍ എസ്. വിജയന്‍, കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധന. പല ഹോംസ്‌റ്റേകളിലും അനധികൃത മദ്യവില്‍പ്പനയുണ്ടെന്ന നേരത്തേ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
അതേ സമയം ടൂറിസം സീസണ്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ഹോംസ്‌റ്റേകളിലും മറ്റിടങ്ങളിലും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. ജോര്‍ജ്ജ് പറഞ്ഞു. കഞ്ചാവ് കേസില്‍ പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സുനു, മട്ടാഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മോഹനന്‍, ഫോര്‍ട്ട്‌കൊച്ചി എസ്‌ഐ എസ്. ദ്വിജേഷ് എന്നിവരും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
















