അടിമാലി: വിശ്വദീപ്തി പബ്‌ളിക് സ്‌കൂളില്‍ നടന്ന സി ബി എസ് ഇ സംസ്ഥാന കലോത്സവത്തില്‍ 836 സ്‌കൂളുകളില്‍ നിന്നായി 7574 പേര്‍ പങ്കെടുത്തു. 26 സഹോദയകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 21 വേദികളില്‍ 144 ഇനങ്ങളിലായി നടന്ന മത്സരങ്ങള്‍ക്ക് 189 പേര്‍ വിധികര്‍ത്താക്കളായി. നാല് ദിവസങ്ങളിലായി നടന്ന കലോത്സവം വന്‍ വിജയമായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിധി നിര്‍ണയവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയര്‍ന്ന സാഹചര്യത്തില്‍ അവസാന ദിവസത്തെ മത്സരങ്ങളില്‍ വിധി നിര്‍ണയം നടത്തിയത് പുതിയ ജഡ്ജിങ് പാനലായിരുന്നു. ഇത്തവണത്തെ പാനലില്‍ പെട്ടവരെ അടുത്ത് മൂന്ന് വര്‍ഷങ്ങളില്‍ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത് ഇവരെല്ലാം തെറ്റുകാരായതിനാലല്ലെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തുറന്ന മനസോടെ സ്വീകരിച്ച നടപടിയാണെന്നും അവര്‍ വിശദീകരിച്ചു.
ഇന്നലെ നടന്ന മൈം മത്സരത്തില്‍ മൂന്നു പേര്‍ക്ക് ഒന്നാം സ്ഥാനവും എട്ടു പേര്‍ക്ക് രണ്ടാം സ്ഥാനവും ഏഴ് പേര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചത് പ്രകടനത്തില്‍ മത്സരാര്‍ഥികള്‍ കാഴ്ചവെച്ച മികവിന്റെ പേരിലാണെന്നും സംഘാടകര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ കേരള സി ബി എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇന്ദിരാ രാജന്‍, കോര്‍ കമ്മിറ്റി കണ്‍വീനര്‍ ഫാ. ടോമി നമ്പ്യാപറമ്പില്‍, സി ബി എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. ടി പി എം ഇബ്രാഹിം ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















