ശബരിമല: തീര്‍ത്ഥാടകരില്‍നിന്നും അമിതവില ഈടാക്കിയെ ഹോട്ടലുകള്‍ക്കെതിരെയും പാത്ര കച്ചവടക്കാര്‍ക്കെതിരെയും നടപടി. ആരോഗ്യകരമാല്ലാത്തതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാകംചെയ്ത ഹോട്ടലുകളും അമിതവില ഈടാക്കിയ പാത്രക്കടകളും അടപ്പിച്ചു.
മരക്കൂട്ടത്തെ ഹോട്ടല്‍ അയ്യാപ്പാസിന് 2500 രൂപ പിഴ ചുമത്തി. സ്ഥാപനത്തിലെ അനധികൃത സോഡനിര്മാണം നിര്‍ത്തിവയ്പ്പിച്ചു.
അപ്പാച്ചിമേട്ടിലെ ലഘുഭക്ഷണ ശാലയില്‍നിന്നും 2500 രൂപയും നടപ്പന്തലിന് സമീപമുള്ള ദേവസ്ഥാനം ഹോട്ടലില്‍ നിന്നും 5000 രൂപയും അപ്പാച്ചിമേട്ടിലെ കാര്‍ഡിയോളജി സെന്ററിന് സമീപത്തുള്ള ശീതള പാനീയ കടയില്‍ നിന്നും 5000 രൂപയും പിഴ ഈടാക്കി.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജി.വി. ഹരിഹരന് നായര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അഭിലാഷ്, ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് പ്രകാശ് ജി നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എ സജീവ്കുമാര്‍, വില്ലേജ് ഓഫീസര്‍ പി.ആര്. മോഹനന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എം. ഷാജി എന്നിവരടങ്ങിയ സംഘമാണ് പരിശോധനകള്‍ നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ചുമതലയേറ്റ ഡ്യൂട്ടി മജിസ്ട്രേറ്റ് രാജചന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: