മുഹമ്മ: നിര്‍ദ്ധന രോഗികളുടെ ചികിത്സയ്‌ക്കായി കുരുന്നുകള്‍ ഭക്ഷ്യമേളയിലൂടെ സമാഹരിച്ച പണം കാവുങ്കല്‍ മുല്ലശ്ശേരി ഭാര്‍ഗവിയ്‌ക്ക് നല്‍കി. കാവുങ്കല്‍ പഞ്ചായത്ത് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് നിര്‍ദ്ധന രോഗികളെ സഹായിക്കാനായി ഭക്ഷ്യമേള സംഘടിപ്പിച്ചത്.
നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഇവരുടെ വീട്ടിലെത്തിയാണ് കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് സഹായം കൈമാറിയത്. ഹെഡ്മിസ്ട്രസ് പി.കെ. സാജിത, പി.എ. ഷമീര്‍, ചിഞ്ജു, അസ്‌ലം, മിനിമോള്‍, വിധുബാല, സ്‌നേഹലത, രജനി, കനകലാല്‍, രഞ്ജിനി, രേവമ്മ, സ്മിത എന്നിവര്‍ നേതൃത്വം നല്‍കി.
















