ചാരുംമൂട്: നൂറനാട് ഉളവുക്കാട് കാരിമുക്കം ക്ഷേത്രത്തില്‍ 2014 മാര്‍ച്ച് എട്ടിന് നടന്ന ഉത്സവത്തിനിടയില്‍ സംഘം ചേര്‍ന്ന് പോലീസുകാരെ ആക്രമിച്ചശേഷം ഒളിവില്‍പ്പോയ മൂന്നുപേര്‍ പിടിയിലായി. കുടശ്ശനാട് ഓട്ടലില്‍ തോമസ്‌കുട്ടി (62), കമലാലയത്തില്‍ അനന്ദുകൃഷ്ണന്‍ (22), കിഴക്ക് ഉടക്കതില്‍ അജിത് കുമാര്‍ (24) എന്നിവരാണ് നൂറനാട് പോലീസിന്റെ പിടിയിലായത്.
ക്ഷേത്രമൈതാനിയില്‍ കാശ്‌വെച്ച് ചീട്ടുകളി നടക്കുന്നതായിട്ടുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നൂറനാട് പോലീസ് സ്ഥലത്തെത്തി ചീട്ടുകളിക്കാരെ പോലീസ് ജീപ്പില്‍ക്കയറ്റി സ്റ്റേഷനിലേക്ക് പോകുമ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തുകയും പ്രതികളെ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും പോലീസുകാരെ കൈയേറ്റം ചെയ്തുമെന്നതുമാണ് കേസ്. പ്രതികളെ മാവേലിക്കര കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്റ് ചെയ്തു.
















