ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ എനര്‍ജി മാനേജമെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് ഊര്‍ജോത്സവം സംഘടിപ്പിക്കും. നവംബര്‍ 25ന് ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കുളില്‍ രാവിലെ ഒമ്പതു മുതലാണ് പരിപാടി. സര്‍ക്കാര്‍, എയ്ഡ്ഡ്, അണ്‍ എയ്ഡ്ഡ് വിദ്യാലയങ്ങളിലെ യു.പി. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക്പങ്കെടുക്കാം. ഗാര്‍ഹിക ഊര്‍ജ്ജം, ഊര്‍ജ്ജസുരക്ഷ, ഊര്‍ജ്ജവും ജലവും, ജീവിതശൈലി വ്യതിയാനവും ഊര്‍ജ്ജ ഉപയോഗവും എന്നീ വിഷയങ്ങളില്‍ പ്രൊജക്ട് അവതരണം, ഉപന്യാസം, ചിത്രരചന, കാര്‍ട്ടൂണ്‍ എന്നിവ നടക്കും. പ്രൊജക്ട് അവതരണത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ അടങ്ങിയ ടീമിനു പങ്കെടുക്കാം. മറ്റുള്ളവ വ്യക്തിഗത ഇനങ്ങളാണ്. ഒരു സ്‌കൂളില്‍ നിന്ന് അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് സംസ്ഥാന എനര്‍ജി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. നവംബര്‍ 22ന് മുമ്പായി രജിസ്‌ട്രേഷന്‍ നടത്തണം. വിശദവിവരങ്ങളും രജിസ്‌ട്രേഷനും കോ-ഓര്‍ഡിനേറ്ററുമായി(ടോംസ് ആന്റണി) ബന്ധപ്പെടുക. വിശദവിവരത്തിന് ഫോണ്‍: 9447232512.
















