കല്‍പ്പറ്റ : കാര്‍ഷിക ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ഗ്രാമീണ ജനതയുടെ സുസ്ഥിര ഉപജീവന മാര്‍ഗങ്ങള്‍ക്ക് അത് ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ചും ശാസ്ത്രജ്ഞര്‍ക്ക് പരിശീലനം നല്കുന്ന ദേശീയ പരിശീലന ശില്പശാല എം.എസ്.സ്വമിനാഥന്‍ ഗവേഷണ നിലയത്തില്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടൈ ശാസ്ത്ര ഉപദേഷ്ടാവും മുതിര്‍ന്ന ബഹിരാകാശ ശാസ്ത്രജ്ഞനുമായ പത്മശ്രീ എം.സി. ദത്തന് ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഒരു വികസിത രാജ്യമായി മാറുന്നതില്‍ മനുഷ്യ വിഭവശേഷിയുടെ പങ്ക് എന്തെന്നും അത് എങ്ങനെ വളര്‍ത്തിയെടുക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യ വൈവിധ്യങ്ങളുടെ കലവറയാണെന്നും ലോകത്തെവിടെയും ഈ വൈവിധ്യം കാണാനാകില്ലെന്നും നാം ഇനിയും ഒരുമയോടെ മുന്നോട്ടു നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രീതിയിലും കഴിവും മികവും ഉള്ള ഇന്ത്യ വികസ്വര രാജ്യത്തില്‍ നിന്നും വികസിത രാജ്യത്തിലേക്ക് മാറേണ്ട കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. എം.കെ.പ്രസാദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. എന്‍.അനില്‍കുമാര്‍, ഡോ. വി. ബാലഷ്ണന്, ഗിരിജന്‍ ഗോപി എന്നിവര്‍ സംസാരിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടെ എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയം നടത്തുന്ന അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള 35 ശാസ്ത്രജ്ഞന്മാര് പങ്കെടുക്കുന്നുണ്ട്. കാര്‍ഷികജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, ജൈവ സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: