കല്‍പ്പറ്റ : സാമ്പത്തിക രംഗത്തെ പരിഷ്ക്കരണവും 1000, 500 നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട് സംജാതമായ സ്ഥിതി വിശേഷത്തേയും കുറിച്ച് കല്‍പ്പറ്റ റോട്ടറി ചര്‍ച്ച നടത്തി. കള്ളപ്പണത്തിന്റെ പചാരണം സാധാരണ ജനങ്ങള്‍ക്ക് ഭൂമി, വീട് എന്നീ പ്രാഥമിക സ്വപ്നങ്ങള്‍ അപ്രാപ്യമായിരിക്കുന്ന സാഹചര്യത്തില്‍ ഈനീക്കം സ്വാഗതാര്‍ഹമാണ്. വസ്തുവകകള്‍ യഥാര്‍ത്ഥ വിലയിലേക്ക് താഴുവാന്‍ ഈ നീക്കം സഹായകമാകും. ശത്രുരാജ്യത്തില്‍ നിന്നുള്ള കള്ളനോട്ടു കളുടെ പ്രചാരണവും ഇതുമൂലം നിലയ്ക്കും. ആ നിലയ്ക്ക് അവര്‍ തറന്നുവിട്ട നിഴല്‍ യുദ്ധത്തേയും ഈ നീക്കം കൊണ്ട് തടയിടുവാന്‍ സാധിക്കുമെന്നും യോഗം വിലയിരുത്തി.
താല്‍ക്കാലികമായെങ്കിലും സാധാരണ ജനങ്ങള്‍ക്ക് ഇത് അസൗകര്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വേഗം പരിഹാരം കണ്ടിട്ടില്ലെങ്കില്‍ പദദ്ധിയുടെ സദുദ്ദേശം പരാജയപ്പെടാമെന്നും യോഗം വിലയിരു ത്തി. പ്രസിഡണ്ട് കെ.പി.സജീവന് അദ്ധ്യക്ഷത വഹിച്ചു. ജോസ്മാത്യു(ജിയോജിത്) മോഡറേറ്ററായിരുന്നു. ഡോ: ടി.പി.വി.സുരേന്ദ്രന്, അഡ്വക്കറ്റ് സാദ്ദിക്ക്, റൊട്ടേറിയന്‍ പ്രസിഡണ്ട് കെ.പി.സജീവ്, സെക്രട്ടറി അഡ്വക്കറ്റ് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: