വിവാഹം എന്നത് പവിത്രമായ ബന്ധമാണ്, വിവാഹ മോചനക്കേസുകൾ വർധിച്ച് വരുന്ന ഇക്കാലത്ത് ചുരുക്കം ചില നേർക്കാഴ്ചകൾ യഥാർത്ഥ ദാമ്പത്യത്തിന്റെ മാധുര്യം നമുക്ക് നുകർന്ന് നൽകുന്നു. അടുത്തിടെ വാർദ്ധക്യത്തിലും മനോഹരമായി നൃത്തം ചെയ്യുന്ന ദമ്പതികളുടെ വീഡിയോ നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
യുവതി യുവാക്കൾക്കൊപ്പം പരസ്പരം കൈകോർത്ത് പിടിച്ച് നൃത്തം ചെയ്യുന്ന ഇവരുടെ വീഡിയോ ആരോ പകർത്തി നവമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രിയതമയെ കൈകളിൽ വട്ടം ചുറ്റിച്ച് തകർത്ത് വെസ്റ്റേൺ ഡാൻസ് ചെയ്യുന്ന ഭർത്താവ് ഏവർക്കും കൗതുകമുണർത്തുമെന്നതിൽ സംശയമില്ല.
അടുത്ത് നിൽക്കുന്നവരെ ശ്രദ്ധിക്കാതെ ലജ്ജിക്കാതെ തങ്ങളുടെ പ്രണയ ജീവിതത്തെ മനോഹരമാക്കുന്ന ഈ വൃദ്ധ ദമ്പതികൾ ഇപ്പോൾ ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന യുവജനതയ്ക്ക് ഒരു ഉത്തമ മാതൃകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: