ചിറ്റൂര്‍: പച്ചക്കറി ഉല്പാദനത്തില് സംസ്ഥാനത്തു തന്നെ മുന്നില്‍ നില്ക്കുന്ന വടകരപ്പതി പഞ്ചായത്ത് വിത്തുല്പ്പാദനത്തിലേക്ക് തിരിയുന്നു. പച്ചക്കറി വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പ്രതികൂലമായി ബാധിച്ചു തുടങ്ങിയതോടെയാണ് മിക്ക കര്‍ഷകരും വിത്തുല്‍പാദനത്തിലേക്ക് തിരിയുന്നത്. വിലയിടിയുന്നതോടെ വിളവെടുത്ത പണിക്കാര്‍ക്ക് കൂലികൊടുക്കാനുള്ള തുക പോലും ലഭിക്കാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതിനു പുറമേയാണു വെള്ളത്തിന്റെ ദൗര്‍ലഭ്യം. ഒരേക്കറില്‍ നിന്നു 300 മുതല്‍ 500 കിലോ വരെ വിത്ത് ഉല്പാദിപ്പിക്കാന് സാധിക്കും. വിത്തുകള്‍ കര്‍ഷകര്‍ തന്നെയാണ് കവറുകളിലാക്കുന്നത്.
ഒരു വലിയ കവറിനുള്ളില്‍ അഞ്ചു ചെറിയ കവറുകളിലായി 22 ഗ്രാം വിത്ത് ഉണ്ടാവും. ഒരു കിലോ വിത്തിന് 700 മുതല്‍ 800 രൂപ വരെ ലഭിക്കുന്നുണ്ട്. ചീരവിത്ത് ഉല്പാദനമാണ് ലാഭകരം. ചീര, വെള്ളരി, പടവലം, വെണ്ട, പയര്‍, മുളക്, കുമ്പളങ്ങ, മത്തന്‍, വഴുതന, കോവയ്ക്ക, കയ്പ്പക്ക തുടങ്ങിയവയാണ് ഈ പ്രദേശത്തെ പ്രധാന കൃഷികള്‍.
പച്ചക്കറിയുടെ ആദ്യത്തെ രണ്ടോ മൂന്നോ വിളവെടുപ്പിനു ശേഷമുള്ള പച്ചക്കറികളാണു വിത്തിനായി മാറ്റുന്നത്. തൃശൂരിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം, വിഎഫ്പിസികെ ആലത്തൂര്‍ എന്നിവയാണ് ഇവിടെ ഉല്പാദിപ്പിക്കുന്ന വിത്തുകള്‍ എടുക്കുന്നത്. ഇവ കുടുംബശ്രീ മുഖേന അടുക്കളത്തോട്ടങ്ങള്‍, സ്കൂളുകളിലെയും കോളജുകളിലെയും പച്ചക്കറിക്കൃഷി എന്നിവയ്ക്കു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: