Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കുപ്രചരണങ്ങള്‍ വെറുതെയായി; കരിപ്പൂരില്‍ വലിയ വിമാനങ്ങളിറങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 11:46 am IST
in Malappuram

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം അടച്ചുപൂട്ടുകയാണെന്ന രീതിയില്‍ കുപ്രചരണങ്ങള്‍ നടത്തിയവര്‍ക്ക് തിരിച്ചടി. ജനുവരി അവസാനവാരത്തോടെ വലിയ വിമാനങ്ങള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്തുമെന്ന് സൂചന. പുതിയ റണ്‍വെ ഇതിന് പര്യാപ്തമാണോയെന്ന് പരിശോധിക്കാനായി ഡിജിസിഎ സംഘം എത്തും. ജനുവരിയിലാകും സംഘം കരിപ്പൂരിലെത്തുക.

ഡിസംബറില്‍ റണ്‍വെ റീ-കാര്‍പ്പറ്റിംഗ് പൂര്‍ത്തിയാകും. ഇത് പരിശോധിക്കാനാണ് ഡിജിസിഐ സംഘമെത്തുന്നത്. അത്യാധുനിക രീതിയില്‍ റണ്‍വെ ബലപ്പെടുത്താന്‍ ഒരു വര്‍ഷം കൊണ്ട് സാധ്യമായിട്ടുണ്ട്.

2001ല്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വ്വീസ് ആരംഭിച്ചത് മുതലാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ റണ്‍വെ പ്രാപ്തമാണെന്ന് കണ്ടെത്തിയത്.പിന്നീട് 2002ല്‍ ഹജ്ജ് സര്‍വീസിനായി കരിപ്പൂരിലെത്തിയത് എയര്‍ ഇന്ത്യയുടെ 450 പേരെ ഉള്‍ക്കൊളളുന്ന ജെമ്പോ വിമാനമായിരുന്നു. അന്താരാഷ്‌ട്രപദവിയും, രാത്രികാല സര്‍വീസ് അനുമതിയും എത്തിയതോടെ കൂടുതല്‍ സര്‍വീസുകളായി. 2006 ഫെബ്രുവരിയില്‍ കരിപ്പൂരിന് അന്താരാഷ്‌ട്ര പദവി നല്‍കിയതോടെ വിദേശ വിമാന കമ്പനികളും ഇവിടെ നിന്ന് സര്‍വീസ് ആരംഭിച്ചു. പരിമിതമായ സൗകര്യങ്ങളിലും 2015 ഏപ്രില്‍ 30 വരെ ജെമ്പോ വിമാനങ്ങള്‍ വന്നിറങ്ങിയിരുന്നു. പിന്നീട് റണ്‍വെ അറ്റകുറ്റപ്പണികള്‍ക്കായി വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

2850 മീറ്റര്‍ നീളമാണ് കരിപ്പൂര്‍ റണ്‍വെക്കുളളത്.എന്നാല്‍ കരിപ്പൂരിനേക്കാള്‍ കുറഞ്ഞ 2760 മാത്രം നീളമുളള ലക്‌നൗ വിമാനത്താവളത്തില്‍ പ്രയാസങ്ങളില്ലാതെ ഇത്തരം വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍(ഐസിഎഒ) മാനദണ്ഡമനുസരിച്ച് 300 മീറ്റര്‍ റണ്‍വെ സ്ട്രിപ്പ് ആവശ്യമാണ്. കരിപ്പൂരില്‍ ഇത് 150 മീറ്ററാണ്.

വലിയ വിമാനങ്ങള്‍ ഇറങ്ങാതായത് മുതല്‍ മുസ്ലീം ലീഗ് അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടിയും മുസ്ലീം മതസംഘടനകളും സമരം ആരംഭിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളം അടച്ചുപൂട്ടുമെന്ന രീതിയില്‍ വരെ പ്രചാരണം നടന്നു. കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്നും അത്യാധുനികമായ റണ്‍വെ നിര്‍മ്മിച്ച് സര്‍വീസുകള്‍ പുനാരാരംഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. പക്ഷേ രാഷ്‌ട്രീയലാഭത്തിന് വേണ്ടി സിപിഎമ്മും ലീഗും സമരങ്ങള്‍ തുടര്‍ന്നു. ചില സംഘടനകള്‍ വര്‍ഗീയമായി വരെ ഈ വിഷയത്തെ അവതരിപ്പിച്ചുയെന്നതാണ് ശ്രദ്ധേയം. എന്തായാലും എല്ലാ സമരക്കാര്‍ക്കും ശക്തമായ തിരിച്ചടി നല്‍കികൊണ്ട് ലോകോത്തര നിലവാരത്തിലേക്കുയരുകയാണ് കരിപ്പൂര്‍ വിമാനത്താവളം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.