പരപ്പനങ്ങാടി: ജന്മഭൂമി ഏജന്റും ബിജെപി ഏരിയ പ്രസിഡന്റുമായ ചിറമംഗലം കാട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട് ആക്രമിച്ച കേസില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിടിയിലായി. ഡിവൈഎഫ്ഐ ചിറമംഗലം യൂണിറ്റ് പ്രസിഡന്റ് സുബീഷ്(20), ചുങ്കത്തംതറ യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.പി.ലതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയ സംഘം ഭിത്തിയിലാകെ കരി ഓയില്‍ ഒഴിക്കുകയും കിണറ്റില്‍ ബാര്‍ബര്‍ഷോപ്പ് മാലിന്യം തള്ളുകയും ചെയ്തു. കൂടാതെ പത്രവിതരണത്തിന് ഉപയോഗിക്കുന്ന സൈക്കിളും നശിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎമ്മാണ് ഇത് ചെയ്തതെന്ന് ബിജെപിയും ഉണ്ണികൃഷ്ണനും അന്നുതന്നെ ആരോപിച്ചിരുന്നു. പ്രതികള്‍ പിടിയിലായതോടെ ഈ ആരോപണം സത്യമായി മാറി. കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സിപിഎം കിണഞ്ഞുശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് പോലീസ് അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ഉണ്ണികൃഷ്ണന് സിപിഎമ്മിന്റെ കണ്ണിലെ കരടാണ്. ബിജെപി പരപ്പനങ്ങാടി നഗരസഭയില്‍ മികച്ച വിജയം നേടിയത് ഏറ്റവും കൂടുതല്‍ ബാധിച്ചത് സിപിഎമ്മിനെയായിരുന്നു.
കരി ഓയില്‍ പ്രയോഗവും ബാര്‍ബര്‍ ഷോപ്പ് മാലിന്യം കിണറില്‍ തള്ളിയതും നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. ജാതിമത രാഷ്ട്രീയ ഭേദമന്യേ നാട് മുഴുവനും ഉണ്ണികൃഷ്ണന് നീതി ലഭിക്കുന്നതിന് വേണ്ടി പോരാടി. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഈ സംഭവത്തില്‍ രണ്ട് പ്രതികള്‍ മാത്രമല്ലെന്ന നിഗമനത്തിലാണ് പോലീസ്. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. അവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉണ്ണികൃഷ്ണന്റെ വീട് സന്ദര്‍ശിച്ചിരുന്നു.
പക്വതയില്ലാത്ത യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ഉപയോഗിച്ച് രാഷ്ട്രീയ വിരോധികളെ അടിച്ചമര്‍ത്തുന്ന സിപിഎമ്മിന്റെ നയം പ്രതിഷേധാര്‍ഹമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും മറ്റും പാര്‍ട്ടിയോട് ആകര്‍ഷണം തോന്നുവരിലെ മിടുക്കന്മാരെ കണ്ടെത്തി അവരെ ചാവേറുകളാക്കി മാറ്റുകയാണ് സിപിഎം ചെയ്യുന്നത്. വലിയ നേതാക്കള്‍ അണിയറയിലിരുന്ന് ഉത്തരവിടും കുട്ടി സഖാക്കള്‍ നടപ്പാക്കും. പക്ഷേ കേസില്‍ അകപ്പെടുന്നത് നാളെയുടെ പ്രതീക്ഷകളായവരായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: