ന്യൂദല്‍ഹി: അസാധുവാക്കിയ 500, 1,000 രൂപ നോട്ടുകള്‍ മാറിയെടുക്കാന്‍ നിര്‍മ്മാണമേഖലയെ മറയാക്കുന്നു. ഇതു മനസിലാക്കിയ ആദായ നികുതി വകുപ്പ് പ്രധാന നഗരങ്ങളിലെ ഫ്ളാറ്റ്, കെട്ടിട നിര്‍മ്മാതാക്കളെ നിരീക്ഷണത്തിലാക്കി.
പണമില്ലാതെ വലഞ്ഞ പല നിര്‍മ്മാതാക്കള്‍ക്കും, നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷം വന്‍തോതില്‍ പണം ലഭിച്ചുവെന്ന് വ്യക്തമായി. കൈയിലുള്ള പണമെന്ന പേരില്‍, ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള തുക മിക്ക നിര്‍മ്മാതാക്കളും സൂക്ഷിക്കുന്നുണ്ട്.
100 കോടിയുടെ ഫ്ളാറ്റ് പദ്ധതി നടപ്പാക്കുന്നയാള്‍ക്ക് 15 കോടി വരെ കൈയില്‍ സൂക്ഷിക്കാം. ഇതിന്റെ മറവിലാണ് അസാധുവാക്കിയ നോട്ടുകള്‍ ഇവര്‍ വാങ്ങിയെടുത്ത് മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: