കാസര്‍കോട്: ടിപ്പര്‍ തൊഴിലാളികളെ നിയമത്തിന്റെ പേരില്‍ പെരുവഴിയില്‍ തടഞ്ഞു നിര്‍ത്തി മാനസികമായി പീഡിപ്പിക്കുകയും, തൊഴിലിന് തടസ്സം നില്ക്കുന്ന നടപടിയുമായിട്ടാണ് ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുന്നത്. യാതൊരു കാരണവും കൂടാതെ ഭീമമായ പിഴ ഈടാക്കാനും ഇക്കൂട്ടര്‍ മടിക്കുന്നില്ല. സ്വയംതൊഴിലെന്ന നിലയിലാണ് വ്യക്തികള്‍ ടിപ്പര്‍ വാങ്ങുന്നത്. മോട്ടോര്‍ നിയമ പ്രകാരം എല്ലാ വ്യവസ്ഥകളും ഈ വാഹനങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍ റോഡില്‍ ഇറങ്ങിയാല്‍ പോലീസിന്റെ ഭാഗത്തു നിന്നുള്ള പീഡനവും റവന്യു ഉദ്യോഗസ്ഥരുടെ പീഡനവും ഏറെക്കാലമായി തുടരുന്നു. ഈ പീഡനമുറയില്‍ പ്രതിഷേധിച്ച് 24ന് ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. തൊഴിലാളികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബിഎംഎസ് മുന്നറിയിപ്പു നല്കി.
മാവുങ്കാലില്‍ നടന്ന ടിപ്പര്‍ തൊഴിലാളികളുടെ യോഗം വി.വി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഗിരീഷ് പുല്ലൂര്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. വി.ബി.സത്യനാഥ്, കെ.വി.ബാബു, ടി.കൃഷ്ണന്, ഗോവിന്ദന് മടിക്കൈ, ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. മഹേഷ് മണ്ണട്ട സ്വാഗതവും പവിത്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: