മാനന്തവാടി: ഹൈസ്ക്കൂള് ആയി അപ്ഗ്രേഡ് ചെയ്തിട്ടും ഇതുവരെ ഹെഡ്മാസ്റ്റര് നിയമനം ഇല്ലാതെ തേറ്റമല ഹൈസ്ക്കൂള്. 2012-2013 വര്‍ഷത്തിലാണ് തേറ്റമല ഗവ യൂപി സ്കൂള്‍ ഹൈസ്ക്കൂള് ആയി അപ്ഗ്രേഡ് ചെയ്തത്. യൂപി സ്കൂള്‍ ഹെഡ്മാസ്റ്റര് ആയിരുന്നു നിലവില്‍ കാര്യങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ യൂപി സ്കൂള്‍ ഹെഡ്മാസ്റ്റര് മാനന്തവാടി ബി.പി.ഒ ആയി സ്ഥലം മാറി പോയതിനാല്‍ യൂപി സ്കൂളിലെ സിനിയര്‍ അധ്യാപികയാണ് ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് വഹിക്കുന്നത്. ഈ വര്‍ഷം ഹൈസ്ക്കൂളില്‍ എസ്. എസ്.എല്‍.സി പരീക്ഷയ്ക്ക് സെന്റര്‍ അനുവദിച്ച സ്ഥിതിക്കും. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും ഹെഡ്മാസ്റ്ററെ ഉടന്‍ നിയമിക്കണമെന്ന് തേറ്റമല ഹൈസ്ക്കൂള് പി.ടി.എ എക്സിക്യൂട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: