മാനന്തവാടി: വെള്ളമുണ്ട ജി.യു.പി. സ്കൂളില്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കാരിക്കേച്ചേര് രചനാ മത്സരം നടത്തി. എല്‍.പി വിഭാഗം മത്സരത്തില്‍ ഷഹീര്‍ ഷാന്‍, അഫ്ലഹ് അഹമ്മദ് എന്നിവരും യു.പി വിഭാഗം മത്സരത്തില്‍ ഷംസിയത്ത് .സി., മുഹമ്മദ് റിഹാന്.സി എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹെഡ്മാസ്റ്റര് പി.കെ. സെബാസ്റ്റ്യന്‍, എം. മണികണ്ഠന്, ജൈബി, രേഷ്മ കൃഷ്ണന്, അജനാസ്.വി.എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: